抖阴社区

2

572 50 30
                                        




അമ്പലത്തിൽ നിന്നും വീട്ടിലേക്ക് മടങ്ങുകയായിരുന്നു. അമ്മയുടെ കൈ വിട്ടോടിയ ആ 4 വയസ്സുകാരി വഴിയിലൊരു കല്ല് തട്ടി വീണു. അത് കണ്ട ആ 8 വയസ്സുകാരൻ അവളുടെ അടുത്തേക്ക് ഓടി വന്ന് അവളെ എഴുന്നേൽക്കാൻ സഹായിച്ചു.

കണ്ട് പരിചയമുള്ള മുഖം. ഈ കുട്ടിയെ അല്ലേ അന്ന് ശേഖരൻ വല്യച്ഛൻ വഴക്ക് പറഞ്ഞു മാറ്റി നിർത്തിയിരുന്നത്? അയ്യോ, അവൻ ആണോ എന്നെ തോട്ടത്?

നന്ദു : അയ്യേ, എന്നെ തൊടണ്ട.
ദേവൻ : എന്ത് പറ്റി?
നന്ദു : ശേഖരൻ വല്യച്ഛൻ പറഞ്ഞതാണല്ലോ നീ ചീത്തയാണെന്ന്. ചീത്തകുട്ടികൾ ഒന്നും എന്നെ തൊടണ്ട. ഞാൻ മംഗലത്തെ കുട്ടിയാ. എന്നെ അങ്ങനെ തെണ്ടിചെക്കന്മാർ ഒന്നും തോട്ടു കൂടാ.

എന്നും ദൂരെ നിന്ന് കണ്ട് ആസ്വദിച്ചിരുന്ന വ്യക്തി. അവളുടെ കളിയും കുസൃതിയുമെല്ലാം അവന് എന്നും ഒരു കൗതുകം ആയിരുന്നു. അവളെ അവൾ പോലും അറിയാതെ അവൻ നോക്കിയിരിക്കാറുണ്ടായിരുന്നു. എന്നാൽ അടുത്ത് പോയി ഒന്ന് മിണ്ടാൻ ഉള്ള ധൈര്യം എന്ത് കൊണ്ടോ അവനുണ്ടായിരുന്നില്ല.  ഇന്ന് അവൾ വീണത് കണ്ട് വ്യാകുലതയോടെ അടുത്തേക്ക് ചെന്നതാണ്. ദൂരെ നിന്ന് മാത്രം നോക്കിക്കണ്ട ആ കൊച്ചുസുന്ദരിയോട് അടുത്തിടപഴകാൻ ഒരവസരം കിട്ടിയതിൽ ഒട്ടേറെ സന്തോഷിച്ചതായിരുന്നു ആ കുഞ്ഞു മനസ്സ്. എന്നാൽ അവളുടെ പ്രതികരണം ആ കുഞ്ഞുമനസ്സിനെ വല്ലാതെ കുത്തി നോവിച്ചു. പലരിൽ നിന്നും ഇതുപോലുള്ള കുത്തുവാക്കുകൾ കെട്ടിട്ടുണ്ടെങ്കിലും അവളുടെ നാവിൽ നിന്ന് വന്ന വാക്കുകൾക്ക് മൂർച്ച കൂടുതലായ പോലെ. കൂടുതൽ കേട്ട് നിൽക്കാനുള്ള കരുത്തുണ്ടായിരുന്നില്ല, വേഗം തന്നെ അവിടെ നിന്നും പോയി.

ഇതെല്ലാം കണ്ടുകൊണ്ടാണ് ലക്ഷ്മി അത് വഴി വന്നത്.

ലക്ഷ്മി : നന്ദു... നീ എന്തൊക്കെയാ ഇപ്പൊ പറഞ്ഞത്?
നന്ദു : ആ ചെക്കൻ എന്നെ വന്ന് പിടിച്ചമ്മേ. പക്ഷേ ഞാൻ വേഗം തള്ളി മാറ്റി. വല്യച്ഛൻ ഒക്കെ പറഞ്ഞു തന്നിട്ടുണ്ടെനിക്ക്, ഇവരെ ഒന്നും അടുപ്പിക്കരുതെന്ന്.
ലക്ഷ്മി : മോളേ, അങ്ങനെ ഒന്നും പറയരുത്, ദക്ഷന് വിഷമം ആയിക്കാണും.
നന്ദു : അതിനെന്താ?
ലക്ഷ്മി : മോളേ, അത് നിന്റെ ദുർഗ അമ്മായിടെ മകനാണ്. നിന്റെ ഏട്ടൻ. ഏട്ടനോട് ഇങ്ങനെ ആണോ പെരുമാറേണ്ടത്?
നന്ദു : അമ്മായിടെ മോനോ?പക്ഷേ എന്നിട്ടെന്താ വല്യച്ഛൻ അങ്ങനെ ഒക്കെ പറഞ്ഞത്?
ലക്ഷ്മി : അതൊക്ക ഉണ്ട്, ഇപ്പൊ ഈ കാര്യത്തിൽ മോൾ വല്യച്ഛൻ പറയണത് കേൾക്കണ്ട.
നന്ദു : അയ്യോ അപ്പൊ ഏട്ടന് നന്ദുട്ടി പറഞ്ഞത് വിഷമം ആയിക്കാണുമോ?
ലക്ഷ്മി : സാരമില്ല, ഇനി ആവർത്തിക്കരുത്.
നന്ദു : അമ്മ, എന്നെ ദുർഗമ്മായിടെ വീട്ടിൽ കൊണ്ടുപോകുമോ?
ലക്ഷ്മി : അയ്യോ, വീട്ടിൽ അറിഞ്ഞാൽ പ്രശ്നം ആകും.
നന്ദു : നന്ദുട്ടിക്ക് അമ്മായിയെ കാണിച്ച് താ അമ്മേ, ഇതുവരെ കണ്ടിട്ടില്ലല്ലോ.
ലക്ഷ്മി : ശെരി, പക്ഷെ വീട്ടിൽ അറിയരുത്.


Devanandam?Where stories live. Discover now