抖阴社区

3?SOUL - MOMENT?16

907 131 130
                                    

പെട്ടെന്ന് അവൻ സ്വബോധം വീണ്ടെടുത്... അവളെ അവനിൽ നിന്നകറ്റി.....

ഹൃദയ് : നിനക്കെന്താടി പ്രാന്താണോ... മഴ കൊണ്ട് ഇങ്ങനെ നിൽക്കാൻ പോയി കാറിൽ കേറടി....

അപ്പു ആദ്യം ഒന്ന് ഞെട്ടിയെങ്കിലും പിന്നീട് ഒന്നും മിണ്ടാണ്ട് ഹൃദയ് കൊപ്പം ഓടി കാറിൽ കയറി ഇരുന്നു...

ഹൃദയ് : മനുഷ്യനെ മേനെക്കെടുത്താൻ ഓരോ മാരണങ്ങൾ.....

അത് കേട്ടത് അപ്പു അവനു നേരെ നോക്കി..... അവൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല ഹൃദയ് ന്റെ ഈ മാറ്റം.....

അപ്പു അവളുടെ ഷിർട്ടിന്റെ ബട്ടൺ അഴിച്ചു...

ഹൃദയ് :  നീ ഇതെന്താ ചെയ്യുന്നേ

അപ്പു അവളുടെ ഷർട്ട്‌ ഊരി..... ഇപ്പോൾ അവളിൽ സ്പോർട്സ്ബ്ര ആണുള്ളത്... അത് കണ്ട് ഹൃദയ് ന്റെ കണ്ണുകൾ തള്ളി

അപ്പു :  നനഞ്ഞു ഷർട്ട്‌ ഒക്കെ ഒട്ടി അതാ.... എന്തേ...

ഹൃദയ:  ഒന്നുല്ല....


ഹൃദയ് : ഇനി സീറ്റ്‌ ബെൽറ്റ്‌ ഇടാൻ നിന്നോട് പ്രേത്യേകം പറയണോ.....

അപ്പു അവനെ കടുപ്പിച്ചു ഒന്ന് നോക്കിയ ശേഷം ബെൽറ്റ്‌ വലിച്ചു but അത് ജാം ആയിരുന്നു......

അപ്പു : അതെ ഈ സീറ്റ്ബെൽറ്റ് കിട്ടുന്നില്ല ജാം ആയെന്ന തോന്നണേ....

ഹൃദയ് : വെയിറ്റ് ഞാൻ നോക്കട്ടെ....

അവൻ അവന്റെ സീറ്റ്ബെൽറ്റ് ഊരി അവൾക്കടുത്തേക്ക് നീങ്ങി.....

അവളുടെ മുഖത്തിന്‌ തൊട്ടടുത്തായി അവന്റെ മുഖം..... ഇരുവർക്കുമിടയിൽ മൗനം തളം കെട്ടി നിന്നു.... അവളുടെ ശ്വാസം അവന്റെ മുഖത്ത് മുത്തമേകി.... തണുത്ത കുളിർ അവന്റെ ശരീരത്തിലൂടെ പാഞ്ഞു അവന്റെ കണ്ണുകൾ അവളുമായി ഉടക്കി..... നനഞ്ഞ അവളുടെ മുടിയിഴകളും അവളുടെ കൺപീലികളും... തണുത്തു വിറക്കുന്ന അവളുടെ pulm ലിപ് ഉം അവനിൽ കുളിർ ഏകി.... അവളും അവനിൽ തന്നെ മയങ്ങി നിൽക്കുക ആണ്... പതിയെ ഇരുവരുടെയും മുഖം അടുത്തു.....

പെട്ടെന്ന് ആണ് ഇടി മുഴങ്ങിയത്.... പെട്ടെന്ന് ഞെട്ടി ഹൃദയ് അവളിൽ നിന്ന് മാറി.... അവളും അവനെ നോക്കാണ്ട് പുറത്തേക്ക് നോക്കി ഇരുന്നു

SOUL ? THEY BECAME ONE?Where stories live. Discover now